ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവ അവന് മതിയാകുന്നതാണ്...

അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവ അവന് മതിയാകുന്നതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അന്നേ രാത്രിയിൽ തിന്മകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും അവനെ സംരക്ഷിക്കാൻ അവ മതിയായതാണ് എന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു. 'അവ മതിയായതാണ്' എന്ന നബി -ﷺ- യുടെ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് രാത്രി നിസ്കാരത്തിന് പകരം അവ മതിയായതാണ് എന്ന് ചില പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. മറ്റു ദിക്റുകൾക്ക് പകരം ഇവ മതിയായതാണ് എന്നും ചിലർ വ്യാഖ്യാനിച്ചിട്ടുണ്ട്. രാത്രി നിസ്കാരത്തിലെ ഖുർആൻ പാരായണത്തിൽ ഏറ്റവും ചുരുങ്ങിയത് ഇത്രയെങ്കിലും പാരായണം ചെയ്താൽ മതിയാകും എന്ന് വിശദീകരിച്ചവരുമുണ്ട്. ഈ പറയപ്പെട്ട വിശദീകരണങ്ങളെല്ലാം ഹദീഥിൻ്റെ പദത്തിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.

  1. സൂറത്തുൽ ബഖറയുടെ അവസാനത്തിലെ ആയത്തുകൾക്കുള്ള ശ്രേഷ്ഠത. ആമനർറസൂലു (آمن الرسول ...) എന്ന് തുടങ്ങുന്ന ആയത്തുകളാണ് അവ.
  2. സൂറത്തുൽ ബഖറയുടെ അവസാനത്തിലുള്ള വചനങ്ങൾ രാത്രിയിൽ പാരായണം ചെയ്യുന്നത് ഉപദ്രവങ്ങളെയും ബുദ്ധിമുട്ടുകളെയും പിശാചിനെയും തടുക്കുന്നതാണ്.
  3. സൂര്യൻ അസ്തമിക്കുന്നതോടെ രാത്രി ആരംഭിക്കുന്നു. പുലരി ഉദിക്കുന്നതോടെ രാത്രി അവസാനിക്കുകയും ചെയ്യുന്നു.

അയക്കൽ വിജയകരമായി പൂർത്തിയായി