നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്ർസ്ഥാനുകളാക്കരുത്. തീർച്ചയായും സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടിയകലുന്നതാണ്...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്ർസ്ഥാനുകളാക്കരുത്. തീർച്ചയായും സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടിയകലുന്നതാണ്."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വീടുകളിൽ പൂർണ്ണമായും നിസ്കാരം ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് നബി -ﷺ- കൽപ്പിക്കുന്നു. നിസ്കാരം നിർവ്വഹിക്കപ്പെടാത്ത ഖബ്റുകളെ പോലെ വീടുകൾ ആകരുത് എന്നാണ് അവിടുത്തെ കൽപ്പന. ശേഷം സൂറത്തുൽ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽ നിന്ന് പിശാച് ഓടിയകലുന്നതാണ് എന്നും നബി -ﷺ- അറിയിച്ചു.

  1. വീടുകളിൽ വെച്ച് സുന്നത്ത് നിസ്കാരവും മറ്റു ഇബാദത്തുകളും അധികരിപ്പിക്കുന്നത് പുണ്യകരമാണ്.
  2. മഖ്ബറകളിൽ വെച്ചുള്ള നിസ്കാരം അനുവദനീയമല്ല. കാരണം ബഹുദൈവാരാധനയിലേക്ക് നയിക്കുന്ന മാർഗങ്ങളിലൊന്നും, ഖബ്റിൽ കിടക്കുന്നവരുടെ കാര്യത്തിൽ അതിരുകവിയലുമാണത്. ജനാസഃ നിസ്കാരം നിർവ്വഹിക്കുന്നതിന് മാത്രമാണ് ഈ വിധിയിൽ നിന്ന് ഇളവുള്ളത്.
  3. ഖബ്റുകൾക്കരികിൽ നിസ്കരിക്കുന്നത് വിലക്കപ്പെട്ട കാര്യമാണെന്നത് സ്വഹാബികൾക്ക് ബോധ്യമുള്ള വിഷയമായിരുന്നു. അതു കൊണ്ടാണ് നിസ്കാരം നിർവ്വഹിക്കപ്പെടാത്ത ഖബ്റുകളെ പോലെ നിങ്ങൾ വീടുകൾ ആക്കരുത് എന്ന് നബി -ﷺ- വിലക്കിയത്.

അയക്കൽ വിജയകരമായി പൂർത്തിയായി