അല്ലാഹുവിങ്കൽ തനിക്കുള്ള സ്ഥാനത്തെ കുറിച്ച് നബി -ﷺ- അറിയിക്കുന്നു. ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- നേടിയെടുത്തതു പോലെ, അല്ലാഹുവിങ്കൽ അവിടുത്തെ പദവി സ്നേഹത്തിൻ്റെ ഏറ്റവും ഉയർന്ന പദവിയിൽ എത്തിയിരിക്കുന്നു. അതു കൊണ്ട് അല്ലാഹുവിന് പുറമെ ഒരു ഉറ്റകൂട്ടുകാരൻ തനിക്കുണ്ടാകുന്നത് നബി -ﷺ- നിഷേധിക്കുന്നു. കാരണം അവിടുത്തെ ഹൃദയം മറ്റാരെയും ഉൾക്കൊള്ളാൻ കഴിയാത്ത വിധം അല്ലാഹുവിനോടുള്ള സ്നേഹത്താലും ആദരവിനാലും അവനെ കുറിച്ചുള്ള അറിവിനാലും നിറഞ്ഞിരിക്കുന്നു. സൃഷ്ടികളിൽ നിന്ന് ആരെങ്കിലും അവിടുത്തെ ഉറ്റകൂട്ടുകാരനാകുമായിരുന്നെങ്കിൽ അത് അബൂബക്ർ സിദ്ദീഖ് -رَضِيَ اللَّهُ عَنْهُ- ആകുമായിരുന്നു. ശേഷം യഹൂദ നസ്വാറാക്കൾ തങ്ങളുടെ നബിമാരോടുള്ള സ്നേഹത്തിൽ അതിരുകവിഞ്ഞത് പോലെ മുസ്‌ലിംകളിൽ സംഭവിക്കുന്നതിനെക്കുറിച്ച് നബി -ﷺ- താക്കീത് നൽകുന്നു. അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കാൻ വേണ്ടിയുള്ള ആരാധനാകേന്ദ്രങ്ങളാക്കി നബിമാരുടെയും സജ്ജനങ്ങളുടെയും ഖബ്റുകളെ അവർ മാറ്റി. ഖബ്റുകൾ കെട്ടിപ്പൊക്കുകയും അതിന് മേൽ ആരാധനാകേന്ദങ്ങൾ നിർമ്മിക്കുകയും ചെയ്തു. അവരുടേത് പോലുള്ള പ്രവൃത്തി ചെയ്യുന്നതിൽ നിന്ന് തൻ്റെ ഉമ്മത്തിനെ നബി -ﷺ- വിലക്കുകയും ചെയ്യുന്നു.