ആരെങ്കിലും അവന്റെ ഹൃദയം കൊണ്ടോ പ്രവർത്തനം കൊണ്ടോ അവ രണ്ടും കൊണ്ടോ എന്തെങ്കിലും കാര്യത്തിലേക്ക് പരിപൂർണ്ണമായി സ്വയം ബന്ധിച്ചാൽ - അവയിൽ നിന്ന് ഉപകാരം ലഭിക്കുമെന്നും, അവ ഉപദ്രവം തടുക്കുമെന്നും പ്രതീക്ഷ വെക്കുകയും ചെയ്താൽ - അല്ലാഹു ആ വസ്തുവിലേക്ക് അവനെ ഏൽപ്പിക്കുന്നതാണ്. എന്നാൽ ആരെങ്കിലും അല്ലാഹുവുമായി ബന്ധം സ്ഥാപിക്കുകയാണെങ്കിൽ എല്ലാ കാര്യങ്ങളിലും അല്ലാഹു അവന് മതിയാകുന്നതാണ്. എല്ലാ പ്രയാസങ്ങളും അല്ലാഹു അവന് എളുപ്പമാക്കി നൽകുകയും ചെയ്യും. എന്നാൽ അല്ലാഹുവിന് പുറമെയുള്ളതിനോടാണ് അവന്റെ ബന്ധമെങ്കിൽ അല്ലാഹു അതിലേക്ക് അവനെ ഏൽപ്പിക്കുകയും, അവനെ പരാജയപ്പെടുത്തുകയും ചെയ്യും.