മുസ്‌ലിമായ ഒരു വ്യക്തി വുദൂഅ് ചെയ്തതിന് ശേഷം തൻ്റെ ഖുഫ്ഫ ധരിക്കുകയും, പിന്നീട് അദ്ദേഹത്തിൻ്റെ വുദൂഅ് മുറിയുകയും, വീണ്ടും വുദൂഅ് ചെയ്യാൻ ഉദ്ദേശിക്കുകയും ചെയ്താൽ -വേണമെങ്കിൽ- അദ്ദേഹത്തിന് തൻ്റെ രണ്ട് ഖുഫ്ഫകളുടെ മേൽ തടവിയാൽ മതിയാകും. ഈ ഖുഫ്ഫകൾ ധരിച്ചു കൊണ്ട് തന്നെ അദ്ദേഹത്തിന് നിസ്കാരം നിർവ്വഹിക്കാം. നിശ്ചിത സമയത്തേക്ക് ഈ വിധി അദ്ദേഹത്തിന് ബാധകമായിരിക്കും. എന്നാൽ വലിയ അശുദ്ധി ഉണ്ടാവുകയും ജനാബത്തിൽ നിന്ന് കുളിക്കേണ്ടി വരികയും ചെയ്താൽ അദ്ദേഹം നിർബന്ധമായും തൻ്റെ ഖുഫ്ഫ ഊരേണ്ടതുണ്ട്.