ജരീർ ഇബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- മൂത്രമൊഴിക്കുകയും ശേഷം അദ്ദേഹം വുദൂഅ് നിർവ്വഹിക്കുകയും, കാലുകൾ കഴുകുന്നതിന് പകരം ഖുഫ്ഫകൾക്ക് (കാലുറകൾക്ക്) മീതെ തടവിക്കൊണ്ട് മതിയാക്കുകയും ചെയ്തു. അപ്പോൾ ചുറ്റുമുള്ളവർ അദ്ദേഹത്തോട് ചോദിച്ചു: "താങ്കൾ ഇങ്ങനെ ചെയ്യുന്നുവോ?!" (കാല് കഴുകുകയല്ലേ വേണ്ടത് എന്ന അർത്ഥത്തിൽ). അദ്ദേഹം പറഞ്ഞു: "അതെ, നബി -صَلَّى اللهُ عَلَيْهِ وَسَلَّمَ- മൂത്രമൊഴിക്കുകയും ശേഷം വുദൂഅ് എടുത്ത് തന്റെ ഖുഫ്ഫകൾക്ക് മീതെ തടവുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്." ജരീർ -رَضِيَ اللَّهُ عَنْهُ- ഇസ്‌ലാം സ്വീകരിച്ചത് ഏറെ വൈകിയായിരുന്നു; വുദൂഇന്റെ ആയത്തുകൾ അടങ്ങിയ സൂറത്തുൽ മാഇദ അവതരിച്ചതിന് ശേഷമായിരുന്നു അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. ഖുഫ്ഫകൾക്ക് മീതെ തടവുക എന്ന വിധി വുദൂഇൻ്റെ ഈ ആയത്ത് മുഖേന ദുർബലപ്പെടുത്തപ്പെട്ടിട്ടില്ല. (മൻസൂഖ് ആയിട്ടില്ല) എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.