മുഅ്മിനീങ്ങളുടെ മാതാവായ ഉമ്മുസലമഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ചില ഭരണാധികാരികൾ (ഭാവിയിൽ) ഉണ്ടാകുന്നതാണ്; (അവരിൽ നിന്ന്) ചിലത് - മതനിയമങ്ങളോട് യോജിക്കുന്നത് - നിങ്ങൾ തിരിച്ചറിയുകയും, ചിലത് - മതനിയമങ്ങളോട് വിയോജിക്കുന്നവ - നിങ്ങൾ വെറുക്കുകയും ചെയ്യും. ആരെങ്കിലും (തിന്മകളെ) അറിഞ്ഞാൽ അവൻ (കുറ്റത്തിൽ നിന്ന്) വിമുക്തനായിരിക്കുന്നു. ആരെങ്കിലും അവയെ എതിർക്കുന്നുവെങ്കിൽ അവൻ സുരക്ഷിതനായി. എന്നാൽ ആരെങ്കിലും അത് തൃപ്തിപ്പെടുകയും അതിനെ പിന്തുടരുകയും ചെയ്താൽ..." സ്വഹാബികൾ ചോദിച്ചു: "ഞങ്ങൾ അവരോട് പോരാടട്ടെയോ?!" നബി -ﷺ- പറഞ്ഞു: "പാടില്ല. അവർ നിസ്കരിക്കുന്നിടത്തോളം." صحيح - رواه مسلم
explain-icon

വിശദീകരണം

മുസ്‌ലിംകൾക്ക് മേൽ ചില ഭരണാധികാരികൾക്ക് അധികാരം നൽകപ്പെടുമെന്നും, അവരുടെ ചില പ്രവർത്തനങ്ങൾ - അവ അല്ലാഹുവിൻ്റെ ദീനിനോട് യോജിക്കുന്നതാണ് എന്നതിനാൽ - അവ നിങ്ങൾ തിരിച്ചറിയും. അവയിൽ ചിലത് ദീനിന് എതിരാണ് എന്നതിനാൽ നിങ്ങൾ എതിർക്കുകയും ചെയ്യും. ആരെങ്കിലും തൻ്റെ ഹൃദയം കൊണ്ട് ആ തിന്മകളെ വെറുക്കുകയും, ആ തിന്മയെ എതിർക്കാൻ അവന് സാധിക്കാതെ വരികയും ചെയ്താൽ അവൻ തെറ്റിൽ നിന്നും കപടതയിൽ നിന്നും വിമുക്തനായിരിക്കുന്നു. ആർക്കെങ്കിലും കൈ കൊണ്ടോ നാവ് കൊണ്ടോ എതിർക്കാൻ സാധിക്കുകയും, അങ്ങനെ ആ തിന്മകളെ അവരോട് അവൻ എതിർക്കുകയും ചെയ്താൽ അവൻ തിന്മയിൽ നിന്നും, അതിൽ അവരോട് പങ്കുചേരുന്നതിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. എന്നാൽ അവരുടെ തിന്മകളിൽ തൃപ്തിപ്പെടുകയും, അതിൽ അവരെ പിൻപറ്റുകയും ചെയ്യുന്നവൻ അവരെ പോലെത്തന്നെ നാശമടഞ്ഞിരിക്കുന്നു. ഇത് കേട്ടപ്പോൾ സ്വഹാബികൾ നബി -ﷺ- യോട് ചോദിച്ചു: "ഈ രൂപത്തിലുള്ള ഭരണാധികാരികൾക്കെതിരെ ഞങ്ങൾ പോരടിക്കട്ടെയോ?!" എന്നാൽ നബി -ﷺ- അവരെ അതിൽ നിന്ന് വിലക്കുകയും 'അവർ നിസ്കാരം നിങ്ങൾക്കിടയിൽ നിലനിർത്തുന്നിടത്തോളം അത് പാടില്ലെന്ന്' ഓർമ്മപ്പെടുത്തുകയും ചെയ്തു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഭാവിയിൽ സംഭവിക്കാനിരിക്കുന്ന അദൃശ്യമായ കാര്യങ്ങൾ നബി -ﷺ- അറിയിച്ചു എന്നതും, അവിടുന്ന് അറിയിച്ചതു പോലെത്തന്നെ ആ കാര്യങ്ങൾ സംഭവിച്ചു എന്നതും നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ തെളിവുകളിൽ പെട്ടതാണ്.
  • തിന്മകളിൽ തൃപ്തിപ്പെടുക എന്നതും, അതിൽ പങ്കുചേരുക എന്നതും അനുവദനീയമല്ല. മറിച്ച്, തിന്മകളെ സാധ്യമായ രൂപത്തിൽ എതിർക്കുക എന്നതാണ് നിർബന്ധം.
  • ഇസ്‌ലാമിക വിധിവിലക്കുകൾക്ക് വിരുദ്ധമായി ഭരണാധികാരികൾ പുതിയ കാര്യങ്ങൾ ഉണ്ടാക്കിയാൽ അവരെ അതിൽ അനുസരിക്കുക എന്നത് അനുവദനീയമല്ല.
  • മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ വിപ്ലവം നയിക്കുകയോ പോരാട്ടം നടത്തുകയോ ചെയ്യുന്നത് അനുവദനീയമല്ല. കാരണം അതിലൂടെ വ്യാപകമായ രക്തച്ചൊരിച്ചിലും നാട്ടിൽ അസമാധാനം വ്യാപിക്കലും പോലുള്ള കുഴപ്പങ്ങളാണ് സംഭവിക്കുക. ഭരണാധികാരികളുടെ ഭാഗത്ത് നിന്നുള്ള തിന്മകൾ സഹിക്കലും, അവരുടെ ഉപദ്രവങ്ങളിൽ ക്ഷമ കൈക്കൊള്ളലുമാണ് അതിനേക്കാൾ പ്രയാസം കുറവുള്ളത്.
  • നിസ്കാരത്തിൻ്റെ വിഷയം ഏറെ ഗൗരവമുള്ളതാണ്; അല്ലാഹുവിനെ നിഷേധിക്കുന്ന കുഫ്റിനും ഇസ്‌ലാമിനും ഇടയിലുള്ള വേർതിരിവാണത്.
explain-icon

കൂടുതൽ