രണ്ട് കാര്യങ്ങൾ മുസ്‌ലിമായ ഒരാൾ മുറുകെ പിടിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. ഒന്നാമത്തേത്: നാവിനെ സംരക്ഷിക്കലാണ്. അല്ലാഹുവിന് ദേഷ്യമുണ്ടാക്കുന്ന യാതൊന്നും അവൻ സംസാരിക്കരുത്. രണ്ട്: ഗുഹ്യാവയവം സംരക്ഷിക്കലാണ്. മ്ലേഛപ്രവർത്തനങ്ങളിൽ വീണുപോകുന്നതിൽ നിന്ന് അവൻ അതിനെ സംരക്ഷിക്കേണ്ടതുണ്ട്. കാരണം ഈ രണ്ട് അവയവങ്ങൾ കൊണ്ടാണ് അധിക തിന്മകളും സംഭവിക്കുന്നത്.