പിശാച് മനുഷ്യൻ്റെ മനസ്സിൽ വസ്‌വാസ് (ദുർമന്ത്രണം) നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഇട്ടുതരുന്ന ചോദ്യങ്ങൾ പരിഹരിക്കേണ്ട രൂപമാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. പിശാച് മനുഷ്യനോട് 'ഇന്നത് സൃഷ്ടിച്ചത് ആരാണ്? ഇന്നത് സൃഷ്ടിച്ചത് ആരാണ്? ആകാശത്തെ സൃഷ്ടിച്ചത് ആരാണ്? ഭൂമിയെ സൃഷ്ടിച്ചത് ആരാണ്?' എന്നിങ്ങനെയെല്ലാം ചോദിക്കും. അതിനെല്ലാം വിശ്വാസി അവൻ്റെ മതം, ശുദ്ധപ്രകൃതി, ചിന്ത എന്നിവയുടെ തേട്ടം അനുസരിച്ച് അല്ലാഹു എന്ന് മറുപടി പറയും. എന്നാൽ പിശാച് ഈ ചോദ്യങ്ങളിലൊന്നും അവസാനിപ്പിക്കുകയില്ല. മറിച്ച്, അവൻ അവസാനം 'നിൻ്റെ റബ്ബിനെ ആരാണ് സൃഷ്ടിച്ചത്?' എന്നായിരിക്കും ചോദിക്കുക. ഈ അവസ്ഥയിൽ എത്തിയാൽ വിശ്വാസി പിശാചിൻ്റെ വസ്‌വാസിനെ മൂന്ന് കാര്യങ്ങൾ കൊണ്ട് പ്രതിരോധിക്കണം. ഒന്ന്: അല്ലാഹുവിലുള്ള വിശ്വാസം. രണ്ട്: പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടൽ. മൂന്ന്: പിശാചിൽ നിന്നുള്ള ഈ ദുർമന്ത്രണത്തിനോടൊപ്പം മനസ്സിനെ അഴിച്ചു വിടൽ അവസാനിപ്പിക്കുക.