ഒരിക്കൽ ഒരാൾ നബി -ﷺ- യുടെ അരികിൽ വരികയും, അവിടുത്തോട് തൻ്റെ എന്തോ ഒരു വിഷയം സംസാരിക്കുകയും ചെയ്തു. അങ്ങനെ അയാൾ പറഞ്ഞു: "അല്ലാഹുവും താങ്കളും ഉദ്ദേശിച്ചാൽ." നബി -ﷺ- ഈ വാക്ക് ശക്തമായി എതിർത്തു. സൃഷ്ടികളുടെ ഉദ്ദേശ്യത്തെ അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തോട് ചേർത്തു 'അല്ലാഹുവിൻ്റെയും ഇന്നയാളുടെയും ഉദ്ദേശ്യം' എന്ന് പറയൽ ചെറിയ ശിർക്കിൽ ഉൾപ്പെടുന്നതാണ് എന്ന് അറിയിക്കുകയും ചെയ്തു. അതിനാൽ അങ്ങനെ പറയൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. ശേഷം പറയേണ്ട ശരിയായ രൂപം നബി -ﷺ- അയാൾക്ക് പഠിപ്പിച്ചു കൊടുത്തു. 'അല്ലാഹു; അവൻ മാത്രം ഉദ്ദേശിച്ചാൽ' എന്നാണ് പറയേണ്ടത്. അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിലും തീരുമാനത്തിലും അവൻ ഏകനാണ്. അതിൽ മറ്റൊരാളെയും യാതൊരു രൂപത്തിലും ഒരേ നിലയിൽ ചേർത്തു പറയാൻ പാടില്ല.