നബി -ﷺ- അവിടുത്തെ യാത്രകളിലൊന്നിലായിരുന്നു. അവിടുത്തോടൊപ്പമുള്ളവർ തങ്ങളുടെ കൂടാരങ്ങളിലും മറ്റുമായി ഉറങ്ങാനുള്ള സ്ഥലങ്ങളിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. അപ്പോൾ നബി -ﷺ- അവരിലേക്ക് ഒരു ദൂതനെ അയച്ചു: ഒട്ടകങ്ങളുടെ കഴുത്തിൽ കെട്ടാറുണ്ടായിരുന്ന വില്ലിൻ്റെ ഭാഗമായ ചരടോ അതല്ലാത്ത മണിയുള്ളതോ ചെരുപ്പിൻ്റെ വാറു കൊണ്ടുള്ളതോ ആയ ചരടുകളോ മുറിച്ചുകളയാൻ കല്പിച്ചുകൊണ്ടാണ് ആ ദൂതനെ അയച്ചത്. കണ്ണേറിൽ നിന്ന് രക്ഷ തേടാനായി ഇത്തരം കാര്യങ്ങൾ അവർ ഒട്ടകത്തിൻ്റെ കഴുത്തിൽ ബന്ധിക്കാറുണ്ടായിരുന്നു. നബി -ﷺ- അവയെല്ലാം മുറിച്ചു നീക്കാൻ അവരോട് കൽപ്പിച്ചു. കാരണം ഇത്തരം ചരടുകൾക്ക് എന്തെങ്കിലും ഉപദ്രവങ്ങൾ തടുക്കാൻ കഴിയില്ല. എല്ലാ ഉപകാരങ്ങളും ഉപദ്രവങ്ങളും അല്ലാഹുവിൻ്റെ തീരുമാനപ്രകാരം മാത്രമാണ് നടക്കുന്നത്; അവന് അതിൽ യാതൊരു പങ്കുകാരനും ഇല്ല.