ത്വാഗൂത്തുകളെ കൊണ്ട് ശപഥം ചെയ്യുന്നത് നബി -ﷺ- വിലക്കുന്നു; ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിച്ചിരുന്ന വിഗ്രഹങ്ങളാണ് ത്വാഗൂത്തുകൾ. ബഹുദൈവാരാധകർ ഈ വിഗ്രഹങ്ങൾ കാരണമാണ് അതിക്രമത്തിലും നിഷേധത്തിലും എത്തിപ്പെട്ടത് എന്നതിനാലാണ് (അതിരുകവിയുക) എന്നർത്ഥം വരുന്ന 'ത്വഗാ' എന്ന പദത്തിൽ നിന്ന് അവക്ക് പേര് നൽകപ്പെട്ടത്. അതോടൊപ്പം പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നതും നബി -ﷺ- വിലക്കുന്നു; ജാഹിലിയ്യഃ കാലഘട്ടത്തിൽ അറബികൾ തങ്ങളുടെ പിതാക്കളുടെ പേരിൽ അവരെ ആദരിച്ചു കൊണ്ടും അവരുടെ പേരിൽ പെരുമ നടിച്ചു കൊണ്ടും ശപഥം ചെയ്യാറുണ്ടായിരുന്നു.