സ്വർഗക്കാർ സ്വർഗീയാസ്വാദനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ വിളിച്ചു പറയുന്നതാണ്: നിങ്ങൾ ഇനി എന്നും ആരോഗ്യമുള്ളവരായിരിക്കും; ഒരിക്കലും നിങ്ങൾക്ക് ഒരു രോഗവും -എത്ര ചെറിയ രോഗമാണെങ്കിൽ പോലും- ബാധിക്കുകയില്ല. നിങ്ങൾക്ക് സ്വർഗത്തിൽ ഇനിയെന്നെന്നും ജീവിക്കാം; ഇവിടെ നിങ്ങൾ ഒരിക്കലും മരണം അനുഭവിക്കുകയില്ല. ചെറിയ മരണമായ ഉറക്കം പോലും നിങ്ങൾക്ക് ഇനിയുണ്ടാവുകയില്ല. നിങ്ങൾക്ക് ഇവിടെ എന്നും യുവത്വമായിരിക്കും; നിങ്ങൾ ഇവിടെ ഒരിക്കലും വാർദ്ധക്യം പ്രാപിക്കുകയില്ല. ഇവിടെ നിങ്ങൾക്ക് ഇനി എന്നും സുഖാസ്വാദനങ്ങളും നിലക്കാത്ത അനുഗ്രഹങ്ങളുമായിരിക്കും; ഇനിയൊരിക്കലും ദുഃഖമോ പ്രയാസമോ നിങ്ങളെ ബാധിക്കുകയില്ല. അല്ലാഹു വിശുദ്ധ ഖുർആനിൽ അതിനെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്: "അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു." (അഅ്റാഫ്: 43)