ഭൂമിയിലെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിൽ ഒന്നാണെന്ന് നബി -ﷺ- അറിയിക്കുന്നു. പരലോകത്തിലെ നരകാഗ്നിയുടെ ചൂടിൻ്റെയും ഉഷ്ണത്തിൻ്റെയും കാഠിന്യം ഇഹലോകത്തുള്ള ചൂടിൻ്റെ അറുപത്തി ഒൻപത് തവണ കവച്ചു വെക്കുന്നു എന്നർത്ഥം. അതിലെ ഓരോ തവണയും ഭൂമിയിലെ ചൂടിന് തുല്യമായിരിക്കും. ഇത് കേട്ടപ്പോൾ സ്വഹാബികളിൽ ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഇഹലോകത്തുള്ള ചൂട് തന്നെ അതിൽ പ്രവേശിക്കുന്നവർക്ക് മതിയാകുവോളമുണ്ടല്ലോ?!" നബി -ﷺ- പറഞ്ഞു: "എന്നാൽ നരകത്തീയുടെ ചൂടിന് ഭൂമിയിലെ തീയുടെ ചൂട് അറുപത്തി ഒൻപത് തവണ ഇരട്ടിയാക്കിയാലുള്ള ഉഷ്ണമുണ്ടായിരിക്കും. ഓരോ ഭാഗവും നരകത്തിലെ തീയുടെ ചൂടിന് തുല്യമായ ചൂടുള്ളതായിരിക്കുന്നതാണ്.