നബി -ﷺ- ക്ക് മുൻപ് ഒരു നബിയും തൻ്റെ ജനതക്ക് അറിയിച്ചു നൽകിയിട്ടില്ലാത്ത ദജ്ജാലിനെ കുറിച്ചുള്ള ഒരു അടയാളവും വിശേഷണവുമാണ് ഈ ഹദീഥിൽ നബി -ﷺ- സ്വഹാബികളെ അറിയിക്കുന്നത്. അതിൽ പെട്ടതാണ്: ദജ്ജാൽ ഒറ്റക്കണ്ണനാണ് എന്നതും, അവനോടൊപ്പം -കണ്ണു കൊണ്ട് നോക്കിയാൽ സ്വർഗവും നരകവും പോലെ തോന്നിക്കുന്ന ഒന്ന്- അല്ലാഹു അവന് നൽകുന്നതാണെന്നതും. എന്നാൽ ദജ്ജാലിനോടൊപ്പമുള്ള സ്വർഗം യഥാർത്ഥത്തിൽ നരകവും, അവനോടൊപ്പമുള്ള നരകം യഥാർത്ഥത്തിൽ സ്വർഗവുമായിരിക്കും. ആരെങ്കിലും അവനെ അനുസരിച്ചാൽ, ജനങ്ങൾക്ക് സ്വർഗമാണ് എന്ന് തോന്നിക്കപ്പെടുന്ന സ്ഥലത്തേക്ക് അവൻ അവരെ നയിക്കും; എന്നാൽ അത് യഥാർത്ഥത്തിൽ കരിച്ചു കളയുന്ന നരകമായിരിക്കും. ആരെങ്കിലും അവനെ ധിക്കരിച്ചാലാകട്ടെ, അവരെ അവൻ ജനങ്ങൾക്ക് നരകമാണെന്ന് തോന്നിക്കുന്ന സ്ഥലത്തേക്ക് പ്രവേശിപ്പിക്കും; എന്നാൽ അത് യഥാർത്ഥത്തിൽ മനോഹരമായ സ്വർഗവുമായിരിക്കും. ശേഷം നൂഹ് നബി -عَلَيْهِ السَّلَامُ- തൻ്റെ ജനതയെ ദജ്ജാലിൽ നിന്ന് താക്കീത് ചെയ്തതു പോലെ, നബി -ﷺ- നമുക്ക് അവനിൽ നിന്ന് താക്കീത് നൽകുകയും ചെയ്തു.