സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അവരോട് പറയും: നിങ്ങൾക്ക് എന്തെങ്കിലും ഞാൻ കൂടുതൽ നൽകേണ്ടതുണ്ടോ?! അപ്പോൾ സ്വർഗക്കാരെല്ലാം ഒന്നടങ്കം പറയും: (അല്ലാഹുവേ!) നീ ഞങ്ങളുടെ മുഖം പ്രശോഭിതമാക്കുകയും, ഞങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, നരകത്തിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കുകയും ചെയ്തില്ലേ?! അപ്പോൾ അല്ലാഹു (അവനും അടിമകൾക്കും ഇടയിലുള്ള) മറ നീക്കുകയും, ഉയർത്തുകയും ചെയ്യും. തങ്ങളുടെ റബ്ബായ അല്ലാഹുവിനെ കാണുക എന്നതിനേക്കാൾ പ്രിയങ്കരമായ മറ്റൊന്നും അവർക്ക് അതിന് മുൻപ് നൽകപ്പെട്ടിട്ടില്ല.