അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "സ്വർഗക്കാരോട് അല്ലാഹു ചോദിക്കും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ പറയും: "ഞങ്ങൾ നിൻ്റെ വിളികേൾക്കുകയും ഉത്തരം നൽകുകയും ചെയ്തിരിക്കുന്നു." അപ്പോൾ അല്ലാഹു പറയും: "നിങ്ങൾക്ക് തൃപ്തിയായോ?" അപ്പോൾ അവർ പറയും: "ഞങ്ങൾ എങ്ങനെ തൃപ്തിയടയാതിരിക്കാനാണ്? നിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നല്ലോ?!" അപ്പോൾ അല്ലാഹു പറയും: "ഞാൻ നിങ്ങൾക്ക് ഇതിനേക്കാൾ ശ്രേഷ്ഠകരമായത് നൽകുന്നതാണ്." അവർ പറയും: "റബ്ബേ! ഇതിനേക്കാൾ ശ്രേഷ്ഠകരമായത് ഇനിയെന്താണുള്ളത്?" അല്ലാഹു പറയും: "എൻ്റെ തൃപ്തി ഞാൻ നിങ്ങൾക്ക് മേൽ വർഷിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഞാൻ നിങ്ങളോട് കോപിക്കുന്നതല്ല." صحيح - متفق عليه
explain-icon

വിശദീകരണം

സ്വർഗക്കാരോട് അവർ സ്വർഗത്തിൽ പ്രവേശിച്ചതിന് ശേഷം അല്ലാഹു ഇപ്രകാരം ചോദിക്കുന്നതാണ്: 'സ്വർഗക്കാരേ!' അപ്പോൾ അവർ പറയും: "ഞങ്ങൾ നിൻ്റെ വിളിയാളം കേൾക്കുകയും, നിൻ്റെ വിളിക്ക് ഉത്തരം നൽകുകയും ചെയ്തിരിക്കുന്നു." അപ്പോൾ അല്ലാഹു അവരോട് പറയും: നിങ്ങൾ തൃപ്തിപ്പെട്ടുവോ?! അവർ പറയും: "അതെ! ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു. നിൻ്റെ സൃഷ്ടികളിൽ ഒരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കെ ഞങ്ങൾ എങ്ങനെ തൃപ്തിപ്പെടാതിരിക്കാനാണ്?" അപ്പോൾ അല്ലാഹു പറയും: "നിങ്ങൾക്ക് ഇതിനേക്കാൾ ശ്രേഷ്ഠകരമായത് ഞാൻ നൽകട്ടെയോ?" അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഇതിനേക്കാൾ ശ്രേഷ്ഠകരമായി ഇനിയെന്താണുള്ളത്? അപ്പോൾ അല്ലാഹു പറയും: "എൻ്റെ നിലക്കാത്ത തൃപ്തി ഞാൻ നിങ്ങൾക്ക് മേൽ വർഷിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഞാൻ നിങ്ങളോട് കോപിക്കുന്നതല്ല."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹു സ്വർഗക്കാരോട് സംസാരിക്കുന്നതാണ്.
  • അല്ലാഹു സ്വർഗക്കാരെ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും, അവൻ്റെ തൃപ്തി അവർക്ക് മേൽ വർഷിച്ചിരിക്കുന്നു എന്നും, അവരോട് ഇനിയൊരിക്കലും അവൻ കോപിക്കുന്നതല്ല എന്നും സന്തോഷവാർത്ത അറിയിക്കുന്നതാണ്.
  • സ്വർഗക്കാരുടെ പദവികളിലും സ്ഥാനങ്ങളിലും ഏറ്റക്കുറച്ചിലുകളും വ്യത്യാസങ്ങളുമുണ്ടെങ്കിലും അവരെല്ലാം തങ്ങൾക്ക് നൽകപ്പെട്ടതിൽ പരിപൂർണ്ണമായും തൃപ്തിയുള്ളവരായിരിക്കും; അതു കൊണ്ടാണ് അവരെല്ലാം ഒരേ സ്വരത്തിൽ 'മറ്റൊരാൾക്കും നൽകാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നല്ലോ?' എന്ന് പറയുന്നത്.