നബി -ﷺ- തൻ്റെ സ്വഹാബികളോട് ചോദിക്കുന്നു: നിങ്ങളുടെ പ്രവർത്തനങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും ശ്രേഷ്ഠമായതും നന്മയേറിയതും പരിശുദ്ധമായതുമായ പ്രവർത്തനം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? സ്വർഗത്തിൽ നിങ്ങൾ ഏറ്റവും ഉയർന്ന പദവി നൽകാൻ കാരണമാകുന്നതും, സ്വർണവും വെള്ളിയും ദാനം ചെയ്യുന്നതിനേക്കാൾ നല്ലതും, നിങ്ങൾ യുദ്ധത്തിൽ ശത്രുക്കളെ നേരിടുന്നതിനും അവരെ വധിക്കുന്നതിനും അവർ നിങ്ങളെ വധിക്കുന്നതിനേക്കാളും നല്ലതുമായ ഒരു പ്രവർത്തി (ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ?!) അപ്പോൾ സ്വഹാബികൾ 'അതെ! ഞങ്ങൾക്ക് അതിന് ആഗ്രഹമുണ്ട്' എന്ന് മറുപടി നൽകി. നബി -ﷺ- പറഞ്ഞു: "എല്ലാ സന്ദർഭങ്ങളിലും എല്ലാ അവസ്ഥകളിലും സാഹചര്യങ്ങളിലും അല്ലാഹുവിനെ ദിക്ർ ചെയ്തു കൊണ്ടിരിക്കുക എന്നതാണത്."