ആരെങ്കിലും لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ എന്ന് ചൊല്ലിയാൽ അതിനുള്ള പ്രതിഫലമാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റൊന്നുമില്ലെന്നും, അവൻ ഏകനാണെന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും, അവനാണ് സമ്പൂർണ്ണ അധികാരമുള്ളത് എന്നും, സമ്പൂർണ്ണ സ്നേഹത്തോടെയും ആദരവോടെയും പുകഴ്ത്തപ്പെടാനും പ്രകീർത്തിക്കപ്പെടാനും അർഹതയുള്ളവൻ അല്ലാഹു മാത്രമാണെന്നും, അവൻ എല്ലാത്തിനും കഴിവുള്ളവനും, ഒന്നും അസാധ്യമായുള്ളവനല്ലെന്നുമാണ് ഈ ദിക്റിൻ്റെ സാരം. മഹത്തരമായ ഈ ദിക്ർ ആരെങ്കിലും ഒരു ദിവസം പത്തു തവണ ചൊല്ലിയാൽ അവനുള്ള പ്രതിഫലം ഇബ്രാഹീം നബി -عَلَيْهِ السّلَامُ- ൻ്റെ മകനായ ഇസ്‌മാഈലിൻ്റെ സന്തതിപരമ്പരയിൽ പെട്ട നാല് പേരെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള പ്രതിഫലത്തിന് തുല്യമാണ്. ഇസ്‌മാഈൽ നബി -عَلَيْهِ السّلَامُ- ൻ്റെ സന്തതിപരമ്പരയിലുള്ളവർ മറ്റുള്ളവരേക്കാൾ ഉന്നതമായ കുലത്തിൽ ജനിച്ചവരാണ് എന്നതിനാലാണ് അവരെ ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത്.