ഉസാമഃ ബ്നു സയ്ദ് -رَضِيَ اللَّهُ عَنْهُ- വിനോട് ഒരിക്കൽ ചിലർ ചോദിച്ചു: "താങ്കൾ ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അരികിൽ പ്രവേശിക്കുകയും, ജനങ്ങൾക്കിടയിൽ സംഭവിച്ചിരിക്കുന്ന ഫിത്നകളെ കുറിച്ചും, അത് പരിപൂർണ്ണമായി അണച്ചു കളയേണ്ടതിനെ കുറിച്ചും സംസാരിക്കുന്നില്ലേ?!" എന്നാൽ താൻ അദ്ദേഹത്തോട് രഹസ്യമായി സംസാരിച്ചിട്ടുണ്ട് എന്നും, കുഴപ്പം ആളിക്കത്തിക്കാതിരിക്കാൻ വേണ്ടിയാണ് താൻ അപ്രകാരം ചെയ്തത് എന്നും, ഭരണാധികാരികളെ പരസ്യമായി തിരുത്തുക എന്നത് അദ്ദേഹത്തിൻ്റെ ഉദ്ദേശ്യത്തിൽ പെട്ടതല്ലെന്നും, അത് ഖലീഫഃക്കെതിരെ ജനങ്ങൾ നീങ്ങുന്നതിനും അങ്ങനെ വലിയ കുഴപ്പവും തിന്മയും ഉടലെടുക്കുന്നതിനും കാരണമാകുമെന്നും, അതിൻ്റെ വാതിൽ ആദ്യം തുറക്കുന്നവൻ താനായിത്തീരണമെന്ന് തനിക്ക് തീരെ ആഗ്രഹമില്ലെന്നും ഉസാമഃ അവർക്ക് മറുപടി നൽകി. ശേഷം ഉസാമഃ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: അദ്ദേഹം ഭരണാധികാരികളെ രഹസ്യമായാണ് തിരുത്താറുള്ളത്. ഭരണാധികാരിയോടാണെങ്കിൽ പോലും. അവരെ മുഖത്ത് നോക്കി അന്യായമായി പുകഴ്ത്തി കൊണ്ടും, അവരോട് വിധേയത്വം കാണിച്ചു കൊണ്ടും അദ്ദേഹം സംസാരിക്കുകയില്ല. നബി -ﷺ- യുടെ ഒരു ഹദീഥ് കേട്ടതിന് ശേഷം അദ്ദേഹം അക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. ആ ഹദീഥിൽ നബി -ﷺ- പറഞ്ഞതിൻ്റെ ചുരുക്കം ഇപ്രകാരമാണ്: അന്ത്യനാളിൽ ഒരു മനുഷ്യൻ കൊണ്ടുവരപ്പെടുകയും, നരകത്തിലേക്ക് അവൻ വലിച്ചെറിയപ്പെടുകയും ചെയ്യും. അങ്ങനെ അവൻ്റെ വയറ്റിനുള്ളിൽ നിന്ന് കുടൽമാലകൾ വേഗത്തിൽ പുറത്തേക്ക് ചാടിക്കൊണ്ടിരിക്കും; നരകാഗ്നിയുടെ കഠിനമായ ചൂടും, ശിക്ഷയുടെ കടുപ്പവും കാരണത്താലാണത്. തൻ്റെ കുടൽമാലകളുമായി അവൻ ഈ അവസ്ഥയിൽ നരകത്തിൽ ചുറ്റിക്കൊണ്ടിരിക്കും; ഒരു കഴുത ആട്ടുകല്ലിന് ചുറ്റും കറങ്ങുന്നത് പോലെയായിരിക്കും അത്. അങ്ങനെ നരകക്കാർ അവൻ്റെ ചുറ്റും കൂടിനിൽക്കുകയും, അവനോട് ചോദിക്കുകയും ചെയ്യും: ഹേ മനുഷ്യാ! നീ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാറുണ്ടായിരുന്ന ഒരാളാണല്ലോ?! അപ്പോൾ അയാൾ പറയും: അതെ! എന്നാൽ ഞാൻ നന്മ കൽപ്പിക്കുമായിരുന്നെങ്കിലും അത് പ്രവർത്തിക്കാറില്ലായിരുന്നു. തിന്മ ഞാൻ വിരോധിക്കാറുണ്ടായിരുന്നെങ്കിലും അത് ഞാൻ ചെയ്യാറുണ്ടായിരുന്നു.