അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വാക്കുകൾ നാലെണ്ണമാണെന്ന് നബി ﷺ അറിയിക്കുന്നു: സുബ്ഹാനല്ലാഹ്: എല്ലാ ന്യൂനതകളിൽ നിന്നും അല്ലാഹു പരിശുദ്ധനാണെന്ന് പ്രഖ്യാപിക്കലാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. അൽഹംദുലില്ലാഹ്: അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടും അവൻ അങ്ങേയറ്റം പരിപൂർണനാണെന്ന് വിശേഷിപ്പിക്കലാണ് ഹംദിൻ്റെ ഉദ്ദേശ്യം. ലാ ഇലാഹ ഇല്ലല്ലാഹ്: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നാണ് അതിൻ്റെ ഉദ്ദേശ്യം. അല്ലാഹു അക്ബർ: അല്ലാഹുവാണ് എല്ലാത്തിനേക്കാളും ഏറ്റവും ഔന്നത്യവും പ്രതാപവും മഹത്വവും ഉള്ളവനെന്ന പ്രഖ്യാപനമാണ് അതിൻ്റെ ഉദ്ദേശ്യം. ഹദീഥിൽ പറയപ്പെട്ട വാക്കുകൾ അതേ ക്രമത്തിൽ പറഞ്ഞാലേ പ്രതിഫലം ലഭിക്കൂ എന്നില്ല.