അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "രണ്ട് വാക്കുകൾ; അവ നാവിന് ലഘുവായതും തുലാസിൽ ഏറെ കനം തൂങ്ങുന്നതും, റഹ്‌മാനായ അല്ലാഹുവിന് പ്രിയങ്കരവുമാകുന്നു; സുബ്ഹാനല്ലാഹിൽ അദ്വീം (മഹോന്നതനായ അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു), സുബ്ഹാനല്ലാഹി വബിഹംദിഹി (അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ഞാൻ അവനെ പരിശുദ്ധപ്പെടുത്തുന്നു) (എന്നിവയാണവ)." صحيح - متفق عليه
explain-icon

വിശദീകരണം

എല്ലാ സന്ദർഭത്തിലും ഒരു പ്രയാസവും കൂടാതെ ഉച്ചരിക്കാവുന്ന രണ്ട് വാക്കുകൾ നബി ﷺ അറിയിക്കുന്നു. തുലാസിൽ അവക്കുള്ള പ്രതിഫലം വളരെ വലുതായിരിക്കുമെന്നും, അല്ലാഹുവിന് ഈ രണ്ട് വാക്കുകൾ പ്രിയങ്കരമാണെന്നും അതോടൊപ്പം അവിടുന്ന് അറിയിച്ചു. സുബ്ഹാനല്ലാഹിൽ അദ്വീം, സുബ്ഹാനല്ലാഹി വബിഹംദിഹി എന്നീ രണ്ട് വാക്കുകളാണവ. അല്ലാഹുവിൻ്റെ മഹത്വവും പൂർണ്ണതയും, എല്ലാ ന്യൂനതകളിൽ നിന്നുമുള്ള അവൻ്റെ പരിശുദ്ധതയും അറിയിക്കുന്ന വാക്കുകളാണ് ഇവ രണ്ടും.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഒരേ സമയം അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുകയും, അവനെ പുകഴ്ത്തുകയും ചെയ്യുന്ന ദിക്റുകളാണ് ഏറ്റവും മഹത്തരമായ ദിക്റുകൾ.
  • അല്ലാഹു അവൻ്റെ അടിമകളോട് ചെയ്യുന്ന വിശാലമായ കാരുണ്യം. ചെറിയ പ്രവർത്തനങ്ങൾക്ക് വളരെ വലിയ പ്രതിഫലമാണ് അവൻ നൽകുക.
explain-icon

കൂടുതൽ