അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിങ്ങനെ പറയുന്നതാണ് സൂര്യൻ ഉദിച്ചുയർന്നതിനേക്കാളെല്ലാം എനിക്ക് പ്രിയങ്കരമായിട്ടുള്ളത്." صحيح - رواه مسلم
explain-icon

വിശദീകരണം

ഹദീഥിൽ പറയപ്പെട്ട മഹത്തരമായ ദിക്റിൻ്റെ വാക്കുകൾ ചൊല്ലിക്കൊണ്ട് അല്ലാഹുവിനെ സ്‌മരിക്കാൻ കഴിയുക എന്നതാണ് ദുനിയാവും അതിലുള്ളതെല്ലാതും ലഭിക്കുന്നതിനേക്കാൾ ഉത്തമമായിട്ടുള്ളത് എന്ന് നബി -ﷺ- അറിയിക്കുന്നു. ഈ വാക്കുകളുടെ വിശദീകരണം ഇപ്രകാരമാണ്: "സുബ്ഹാനല്ലാഹ്" : അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും പരിശുദ്ധനാണ് എന്നർത്ഥം. അൽഹംദുലില്ലാഹ്: അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടും അവൻ്റെ പൂർണ്ണതയുടെ വിശേഷണങ്ങളാൽ പുകഴ്ത്തലാണ് ഹംദ്. "ലാ ഇലാഹ ഇല്ലല്ലാഹ്": അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. "അല്ലാഹു അക്ബർ": അല്ലാഹു എല്ലാത്തിനേക്കാളും മഹത്വവും പ്രതാപവുമുള്ളവനാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവിനെ സ്‌മരിക്കാനുള്ള പ്രോത്സാഹനം. സൂര്യൻ ഉദിച്ചുയർന്ന എല്ലാ വസ്തുക്കളേക്കാളും പ്രിയങ്കരമാണ് അക്കാര്യം.
  • അല്ലാഹുവിനുള്ള ദിക്ർ അധികരിപ്പിക്കാനുള്ള പ്രേരണ. കാരണം അതിന് മഹത്തരമായ പ്രതിഫലവും ശ്രേഷ്ഠതയുമുണ്ട്.
  • ഐഹിക ജീവിത വിഭവങ്ങൾ തീർത്തും തുഛവും, അതിലെ ദേഹേഛകൾ നീങ്ങിപ്പോകുന്നതുമാണ്.
explain-icon

കൂടുതൽ