അന്ധനായ ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നുകൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ അന്ധനായ ഒരാളാണ്. എന്നെ സഹായിക്കാനും, അഞ്ചു നേരത്തെ നമസ്കാരത്തിന് മസ്ജിദിലേക്ക് എന്നെ കൊണ്ടുവരാനും എനിക്കൊരാളില്ല. തനിക്ക് ജമാഅത്ത് ഉപേക്ഷിക്കാൻ ഇളവ് ലഭിക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ ഉദ്ദേശം. നബി -ﷺ- അദ്ദേഹത്തിന് ഇളവു നൽകുകയും, അദ്ദേഹം തിരിഞ്ഞു നടക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ തിരിച്ചു വിളിച്ചു കൊണ്ട് ചോദിച്ചു: താങ്കൾ നമസ്കാരത്തിലേക്ക് ക്ഷണിക്കുന്ന അദാൻ (ബാങ്ക് വിളി) കേൾക്കുന്നുണ്ടോ?" അദ്ദേഹം പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ (നമസ്കാരത്തിന് വിളിക്കുന്നയാൾക്ക്) ഉത്തരം നൽകുക."