അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും മസ്ജിദിലേക്ക് പകലിൻ്റെ ആദ്യത്തിലോ മദ്ധ്യാഹ്നത്തിന് ശേഷമോ പോയാൽ അല്ലാഹു അവനു വേണ്ടി സ്വർഗത്തിൽ വിരുന്ന് ഒരുക്കുന്നതാണ്. പകലിൻ്റെ ആദ്യത്തിലോ മദ്ധ്യാഹ്നത്തിന് ശേഷമോ അവൻ ഓരോ തവണ പുറപ്പെടുമ്പോഴും." صحيح - متفق عليه
explain-icon

വിശദീകരണം

ഇബാദത്തുകൾ നിർവ്വഹിക്കുക എന്ന ലക്ഷ്യത്തിലോ, ദീനിൻ്റെ അറിവ് നേടുക എന്ന ലക്ഷ്യത്തിലോ മസ്ജിദിലേക്ക് പുറപ്പെടുന്ന ഏതൊരു വ്യക്തിക്കും ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അവൻ പകലിൻ്റെ ആദ്യ സമയത്തോ വൈകുന്നേരമോ മസ്ജിദിലേക്ക് പുറപ്പെടുമ്പോഴെല്ലാം അല്ലാഹു സ്വർഗത്തിൽ അവനായി ആഥിത്യവും സ്ഥാനവും ഒരുക്കുന്നുണ്ട്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • മസ്ജിദിലേക്ക് പോകുന്നതിനുള്ള ശ്രേഷ്ഠതയും, നിസ്കാരം ജമാഅത്തായി നിർവ്വഹിക്കാൻ ശ്രദ്ധിക്കേണ്ടതിനുള്ള പ്രേരണയും. മസ്ജിദിലേക്ക് പോകാതെ മാറിനിൽക്കുന്നവർ എത്ര നന്മയും ശ്രേഷ്ഠതയും പ്രതിഫലവും, തൻ്റെ ഭവനത്തിലേക്ക് വരുന്നവർക്കായി അല്ലാഹു ഒരുക്കുന്ന അവൻ്റെ ആതിഥേയത്വവുമാണ് നഷ്ടമാക്കുന്നത് എന്ന് ആലോചിച്ചു നോക്കൂ!
  • ജനങ്ങൾ തങ്ങളുടെ വീട്ടിൽ കയറിവരുന്നവരെ ആദരിക്കുകയും, അവർക്ക് ഭക്ഷണം ഒരുക്കുകയും ചെയ്യാറുണ്ട്; എന്നാൽ അല്ലാഹു അവൻ്റെ സൃഷ്ടികളേക്കാൾ ഉദാരവാനും അതീവ നന്മയുള്ളവനുമാകുന്നു. തൻ്റെ ഭവനത്തിലേക്ക് വന്നെത്തിയവരെ അവൻ ആദരിക്കുകയും, അവർക്കായി മഹത്തരവും ഗംഭീരവുമായ ആതിഥേയത്വം അവൻ ഒരുക്കുകയും ചെയ്യുന്നു.
  • മസ്ജിദിലേക്ക് പോകുന്ന സന്ദർഭത്തിൽ ഉണ്ടായിരിക്കേണ്ട സന്തോഷവും ആഹ്ളാദവും. കാരണം ഓരോ തവണയും അവൻ പോകുന്ന എണ്ണം കണക്കെ അല്ലാഹു അവനായി ആതിഥേയത്വം അരുളുന്നുണ്ട്.
explain-icon

കൂടുതൽ