അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വിൽ നിന്ന് നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ആദ്യത്തെ സ്വഫ്ഫ് (അണി) പൂർത്തിയാക്കുക; ശേഷം അതിനോട് അടുത്തതും. ഇനി വല്ല കുറവും ഉണ്ടെങ്കിൽ അത് അവസാനത്തെ സ്വഫ്ഫിലായിരിക്കട്ടെ." صحيح - رواه أبو داود والنسائي
explain-icon

വിശദീകരണം

ജമാഅത്തായി നിസ്കരിക്കുന്ന പുരുഷന്മാരോട് ആദ്യത്തെ സ്വഫ്ഫ് പൂർത്തിയാക്കാനും, ശേഷം അതിനോട് അടുത്ത സ്വഫ്ഫ് പൂർത്തിയാക്കാനും നബി -ﷺ- കൽപ്പിക്കുന്നു. ഇപ്രകാരം അവസാനത്തെ സ്വഫ്ഫ് വരെ കൊണ്ടുപോകണം. ഇനി ഏതെങ്കിലുമൊരു സ്വഫ്ഫിൽ വല്ല കുറവും ഉണ്ടാവുകയാണെങ്കിൽ, അത് അവസാനത്തെ സ്വഫ്ഫിലായിരിക്കണം.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • സ്വഫ്ഫുകൾ ശരിയാക്കുന്നതിലെ സുന്നത്ത്.
  • നിസ്കരിക്കുന്നവർ മുൻനിരകളിലെ സ്വഫ്ഫുകളിൽ വിടവ് വരുത്താൻ പാടില്ല; മറിച്ച്, കുറവ് ഉണ്ടാകുകയാണെങ്കിൽ അത് അവസാനത്തെ സ്വഫ്ഫിൽ മാത്രമായിരിക്കണം.
explain-icon

കൂടുതൽ