ഇബ്നു ഉമർ (رضي الله عنهما) പറഞ്ഞു: നബി (ﷺ) മാഇസു ബ്നു മാലിക് അൽഅസ്ലമി (رضي الله عنه) എന്ന സ്വഹാബിയെ വ്യഭിചാരത്തിനുള്ള ശിക്ഷാനടപടിയായി എറിഞ്ഞു വധിച്ചതിന് ശേഷം ജനങ്ങളോട് സംസാരിച്ചു; അവിടുന്ന് പറഞ്ഞു: അല്ലാഹു നിഷിദ്ധമാക്കിയതും, അതീവ മ്ലേഛവും അശ്ലീലം നിറഞ്ഞതുമായ ഈ തിന്മ നിങ്ങൾ അകറ്റിനിർത്തുക. ആരെങ്കിലും അതിൽ അകപ്പെട്ടു പോയാൽ അവൻ്റെ മേൽ രണ്ട് കാര്യങ്ങൾ ബാധ്യതയാണ്. ഒന്ന്: അല്ലാഹു അവനെ മറച്ചു പിടിച്ചുവെങ്കിൽ അല്ലാഹുവിൻ്റെ മറ സ്വീകരിച്ചു കൊണ്ട് ആ തിന്മ അവൻ രഹസ്യമാക്കി വെക്കുക. രണ്ട്: അല്ലാഹുവിലേക്ക് ഉടനടി തൗബ ചെയ്തു ഖേദിച്ചു മടങ്ങുകയും, ആ തിന്മയിൽ തുടരാതിരിക്കുകയും ചെയ്യുക. എന്നാൽ ഒരാളുടെ തിന്മ നമുക്ക് പ്രകടമായാൽ അതിനുള്ള ശിക്ഷ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ വന്നതു പ്രകാരം നാം നടപ്പിലാക്കുന്നതാണ്.