ഏതൊരാൾ ഒരു തിന്മ പ്രവർത്തിച്ചു പോവുകയും, ശേഷം നന്നായി വുദൂഅ് എടുക്കുകയും, പിന്നീട് സംഭവിച്ചു പോയ തിന്മയിൽ നിന്ന് അല്ലാഹുവിനോട് പശ്ചാത്താപം തേടുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് റക്അത്ത് നിസ്കരിക്കുകയും, ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കാതിരിക്കില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. ശേഷം നബി -ﷺ- അല്ലാഹുവിൻ്റെ ഈ വചനം പാരായണം ചെയ്തു: "വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണവർ. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍." (ആലു ഇംറാൻ: 135)