അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- അശ്ലീലം പറയുന്നവരോ മോശത്തരം കാണിക്കുന്നവരോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്." صحيح - متفق عليه
explain-icon

വിശദീകരണം

മോശമായ സംസാരമോ പ്രവർത്തനങ്ങളോ നബി -ﷺ- യുടെ സ്വഭാവങ്ങളിൽ പെട്ടതായിരുന്നില്ല. അവിടുന്ന് അത് ഉദ്ദേശ്യത്തോടെ പറയുകയോ, കൽപ്പിച്ചുണ്ടാക്കി പറയുകയോ ചെയ്യാറുണ്ടായിരുന്നില്ല. മഹത്തരമായ സ്വഭാവത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം. നബി -ﷺ- പറയുമായിരുന്നു: "അല്ലാഹുവിങ്കൽ ഏറ്റവും ശ്രേഷ്ഠതയുള്ളവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്." ജനങ്ങൾക്ക് നന്മ ചെയ്യലും, മുഖപ്രസന്നത കാത്തുസൂക്ഷിക്കലും, ഉപദ്രവങ്ങൾ തടയലും, ഉപദ്രവമേറ്റാൽ ക്ഷമിക്കലും, ജനങ്ങളോട് മനോഹരമായി ഇടപഴകലും അതിൽ പെട്ടതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • മോശമായ വാക്കുകളും വൃത്തികെട്ട പ്രവർത്തികളും ഒരു മുഅ്മിൻ നിർബന്ധമായും ഉപേക്ഷിച്ചിരിക്കണം.
  • നബി -ﷺ- യുടെ സ്വഭാവത്തിൻ്റെ പൂർണ്ണത. അവിടുത്തെ ജീവിതത്തിൽ സൽകർമ്മങ്ങളും പരിശുദ്ധമായ സംസാരവുമല്ലാതെ ഉണ്ടായിട്ടില്ല.
  • പരസ്പരം മത്സരിക്കേണ്ട മേഖലയാണ് സൽസ്വഭാവമെന്നത്. ആരെങ്കിലും അതിൽ മറ്റുള്ളവരെ മുൻകടന്നാൽ അവനാണ് അവരിൽ പരിപൂർണ്ണമായ ഈമാനുള്ളവനും അവരിൽ ഏറ്റവും നല്ലവനും.
explain-icon

കൂടുതൽ