അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ മക്കൾക്ക് ഏഴു വയസ്സായാൽ അവരോട് നിസ്കരിക്കാൻ കൽപ്പിക്കുക. പത്തു വയസ്സെത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കുക. വിരിപ്പുകളിൽ അവരെ വേർപെടുത്തി കിടത്തുകയും ചെയ്യുക." حسن - رواه أبو داود
explain-icon

വിശദീകരണം

കുട്ടികൾക്ക് ഏഴ് വയസ്സായാൽ -അവർ ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കിലും- അവരോട് നിസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കണമെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. നിസ്കാരം നിർവ്വഹിക്കാൻ ആവശ്യമായ പാഠങ്ങൾ അവരെ ഈ സന്ദർഭത്തിൽ പഠിപ്പിക്കുകയും വേണ്ടതുണ്ട്. പത്ത് വയസ്സ് എത്തിക്കഴിഞ്ഞാൽ അതോടെ ഈ കൽപ്പനയുടെ ഗൗരവം വർദ്ധിക്കും. പിന്നീട് നിസ്കാരത്തിൽ കുറവ് വരുത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കണം. പത്ത് വയസ്സായ കുട്ടികളെ ഒരേ വിരിപ്പിൽ കിടത്തുക പാടില്ല. അവരെ ഓരോരുത്തരെയും മാറ്റിക്കിടത്തണം.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ചെറിയ കുട്ടികൾക്ക് പ്രായപൂർത്തി എത്തുന്നതിന് മുൻപ് ദീനിൻ്റെ വിധിവിലക്കുകൾ പഠിപ്പിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നിസ്കാരമാണ്.
  • കുട്ടികളെ മര്യാദകൾ പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കണം അവരെ അടിക്കേണ്ടത്. അല്ലാതെ, അവരെ ശിക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാകരുത്. കുട്ടികളുടെ അവസ്ഥയും മറ്റും പരിഗണിച്ചു കൊണ്ടേ അവരെ അടിക്കാൻ പാടുള്ളൂ.
  • ഇസ്‌ലാമിക മതവിധികൾ മനുഷ്യരുടെ ജീവിതവിശുദ്ധിയും ചാരിത്ര്യവും കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധവെച്ചിട്ടുണ്ട്. അതിൽ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കുന്ന എല്ലാ വഴികളെയും ഇസ്‌ലാം അടക്കുകയും ചെയ്തിട്ടുണ്ട്.