അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഏതെങ്കിലും നിസ്കാരം (നിർവ്വഹിക്കാൻ) മറന്നു പോവുകയും, പിന്നീട് അത് ഓർമ്മ വരുമ്പോൾ നിസ്കരിക്കട്ടെ. അതല്ലാതെ, മറ്റൊരു പ്രായശ്ചിത്തവും അതിനില്ല. (അല്ലാഹു പറഞ്ഞിരിക്കുന്നു): "എന്നെ സ്മരിക്കുന്നതിനായി നിങ്ങൾ നിസ്കാരം നിലനിർത്തുക." (ത്വാഹാ: 14) صحيح - متفق عليه
explain-icon

വിശദീകരണം

ആരെങ്കിലും ഏതെങ്കിലും നിർബന്ധ നിസ്കാരം അതിൻ്റെ നിശ്ചിത സമയത്ത് നിർവ്വഹിക്കാൻ മറന്നു പോയാൽ പിന്നീട് അക്കാര്യം ഓർമ്മ വന്നാൽ ഉടനെ ആ നിസ്കാരം മടക്കി നിർവ്വഹിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. നിസ്കാരം മറന്നു കൊണ്ട് ഉപേക്ഷിക്കുക എന്ന തെറ്റിന് പരിഹാരം അത് ഓർമ്മ വരുമ്പോൾ നിർവ്വഹിക്കുക എന്നതല്ലാതെ മറ്റൊന്നുമില്ല. അല്ലാഹു ഖുർആനിൽ പറഞ്ഞതു പോലെ: "എന്നെ സ്മരിക്കുന്നതിനായി നിങ്ങൾ നിസ്കാരം നിലനിർത്തുക." (ത്വാഹാ: 14) അതിൻ്റെ വിശദീകരണങ്ങളിലൊന്ന് നിസ്കാരം മറന്നു പോയാൽ അത് ഓർക്കുമ്പോൾ നിർവ്വഹിക്കുക എന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നിസ്കാരത്തിൻ്റെ പ്രാധാന്യവും അത് നിർവ്വഹിക്കുന്നതിൽ അശ്രദ്ധയുണ്ടാകരുതെന്ന ഓർമ്മപ്പെടുത്തലും.
  • നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കാതെ ബോധപൂർവ്വം പിന്തിക്കുക എന്നത് അനുവദനീയമല്ല.
  • നിസ്കാരം നിർവ്വഹിക്കാൻ മറന്നു പോയ വ്യക്തി ഓർമ്മ വന്നാൽ അത് നിർവ്വഹിക്കൽ നിർബന്ധമാണ്. ഇതു പോലെ, ഉറങ്ങിപ്പോയ വ്യക്തിയാണെങ്കിൽ ഉണർന്നാൽ ഉടനെ നിസ്കരിക്കണം.
  • നഷ്ടപ്പെട്ട നിസ്കാരങ്ങൾ ഉടനടി മടക്കി നിസ്കരിക്കുക എന്നത് നിർബന്ധമാണ്; (ഐഛിക) നിസ്കാരം വിലക്കപ്പെട്ട സന്ദർഭങ്ങളിലാണെങ്കിൽ പോലും അത് നിർവ്വഹിച്ചിരിക്കണം.
explain-icon

കൂടുതൽ