ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: നബി -ﷺ- ക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ അവൻ്റെ വഹ്‌യ് അവതരിക്കപ്പെട്ടതും അവിടുന്ന് നബിയായി നിയോഗിക്കപ്പെട്ടതും നാൽപ്പതാമത്തെ വയസ്സിലായിരുന്നു. പിന്നീട് മക്കയിൽ പതിമൂന്ന് വർഷക്കാലം അവിടുന്ന് ജീവിച്ചു. ശേഷം മദീനയിലേക്ക് ഹിജ്റ (പാലായനം) ചെയ്യാൻ അവിടുത്തോട് കൽപ്പിക്കപ്പെട്ടത് പ്രകാരം അവിടുന്ന് മദീനയിലേക്ക് പോവുകയും, അവിടെ പത്തു വർഷം ജീവിക്കുകയും ചെയ്തു. അതിന് ശേഷം -അറുപത്തി മൂന്ന് വയസ്സുള്ളപ്പോൾ- നബി -ﷺ- മരണപ്പെടുകയും ചെയ്തു.