ഖുർആൻ പാരായണം ചെയ്യുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും, സ്ഥിരമായി അത് പാരായണം ചെയ്യാനും മനപാഠമാക്കാനും ശ്രദ്ധ വെക്കുകയും ചെയ്യുന്ന വ്യക്തിയോട് സ്വർഗത്തിൽ വെച്ച് പറയപ്പെടും: നീ ഖുർആൻ പാരായണം ചെയ്തു കൊണ്ട് സ്വർഗത്തിൻ്റെ പദവികളിൽ മുകളിലേക്ക് കയറിപ്പോവുക. ഇഹലോകത്ത് നീ 'തർതീൽ' ചെയ്യാറുണ്ടായിരുന്നത് പോലെ ഇവിടെയും നീ പാരായണം ചെയ്യുക. - തർതീൽ എന്നാൽ സമാധാനത്തോടെയും സാവകാശത്തോടെയും ഖുർആൻ പാരായണം ചെയ്യലാണ്- നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ സ്വർഗഭവനമുണ്ടായിരിക്കുക.