explain-icon

വിശദീകരണം

നിനക്ക് ലജ്ജ കൂടുതലാണെന്നും, അത് കുറക്കണമെന്നും തൻ്റെ സഹോദരനെ ഗുണദോഷിക്കുന്ന ഒരാളുടെ സംസാരം നബി ﷺ കേട്ടു. അപ്പോൾ ലജ്ജ വിശ്വാസത്തിൻ്റെ ഭാഗമാണ് എന്ന് നബി ﷺ പറഞ്ഞു കൊടുത്തു; ലജ്ജ കൊണ്ട് നന്മയല്ലാതെ ഉണ്ടാവുകയില്ല. മനോഹരമായത് മാത്രം ചെയ്യാനും, മോശമായതെല്ലാം ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്ന സ്വഭാവഗുണമാണ് ലജ്ജയെന്നത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നന്മയിൽ നിന്ന് നിന്നെ തടഞ്ഞു നിർത്തുന്ന ഒന്നിനെയും ലജ്ജയെന്ന് പറയുക സാധ്യമല്ല. അത് കഴിവുകേടും ദുർബലതയും ഭീരുത്വവും ഉൾവലിയലും മാത്രമാണ്.
  • അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ടും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അല്ലാഹുവിനോട് ലജ്ജ പുലർത്തേണ്ടത്.
  • സൃഷ്ടികളോടുള്ള ലജ്ജ അവരെ ആദരിച്ചു കൊണ്ടും, ഓരോരുത്തർക്കും അർഹമായ സ്ഥാനം നൽകിക്കൊണ്ടും, പൊതുവിൽ മോശമായി എണ്ണപ്പെടുന്ന കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമായിരിക്കണം പുലർത്തേണ്ടത്.