നിസ്കാരത്തിൽ മൂന്ന് സന്ദർഭങ്ങളിൽ നബി -ﷺ- തൻ്റെ കൈകൾ ഉയർത്താറുണ്ടായിരുന്നു. അവിടുത്തെ തോള് വരെയോ അതിന് നേരെയാകുന്ന വിധത്തിലോ ആയിരുന്നു അവിടുന്ന് കൈകൾ ഉയർത്തിയിരുന്നത്. ഒന്നാമതായി നിസ്കാരം ആരംഭിക്കുന്ന വേളയിൽ, തക്ബീറത്തുൽ ഇഹ്റാം ചൊല്ലുമ്പോൾ. രണ്ടാമതായി റുകൂഇലേക്ക് പോകാൻ വേണ്ടി തക്ബീർ ചൊല്ലിയാൽ. മൂന്നാമതായി റുകൂഇൽ നിന്ന് തലയുയർത്തുകയും, 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്ന് പറയുകയും ചെയ്താൽ. സുജൂദ് ആരംഭിക്കുമ്പോഴോ സുജൂദിൽ നിന്ന് ഉയരുമ്പോഴോ നബി -ﷺ- കൈകൾ ഉയർത്താറുണ്ടായിരുന്നില്ല.