നബി -ﷺ- യിൽ നിന്ന് പഠിച്ച സുന്നത്ത് നിസ്കാരങ്ങളിൽ പെട്ടതായിരുന്നു റവാത്തിബ് നിസ്കാരങ്ങൾ എന്ന് വിളിക്കപ്പെടുന്ന പത്ത് റക്അത്ത് നിസ്കാരങ്ങൾ എന്ന് ഇബ്നു ഉമർ (رَضِيَ اللَّهُ عَنْهَ) വിവരിക്കുന്നു. ദുഹ്റിന് മുൻപ് രണ്ട് റക്അത്തുകളും ശേഷം രണ്ട് റക്അത്തുകളും. മഗ്‌രിബിന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ. ഇശാഇന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ. ഫജ്റിന് മുൻപ് രണ്ട് റക്അത്തുകൾ. ഇവയെല്ലാം കൂടി പത്ത് റക്അത്തുകൾ പൂർണ്ണമായി. ഇതോടൊപ്പം ജുമുഅ നിസ്കാരത്തിന് ശേഷം രണ്ട് റക്അത്തുകളും നബി -ﷺ- നിസ്കരിക്കാറുണ്ടായിരുന്നു.