നബി (ﷺ) കണ്ട സ്വപ്നങ്ങളിലൊന്നിൽ അവിടുന്ന് സ്വർഗം കണ്ടു; ശേഷം ബിലാൽ ബിൻ റബാഹിനോട് (رضي الله عنه) അവിടുന്ന് ചോദിച്ചു: "ഇസ്‌ലാമിൽ താങ്കൾ പ്രവർത്തിച്ച ഐച്ഛികമായ കർമ്മങ്ങളിൽ (സുന്നത്തുകളിൽ) ഏറ്റവും കൂടുതൽ പ്രതിഫലം നൽകപ്പെടുമെന്ന് താങ്കൾക്ക് പ്രതീക്ഷയുള്ളത് ഏത് പ്രവർത്തനമാണ്?! കാരണം സ്വർഗ്ഗത്തിൽ താങ്കളുടെ ചെരിപ്പിന്റെ നേരിയ ശബ്ദം എന്റെ മുൻപിൽ ഞാൻ കേട്ടു." ബിലാൽ (رضي الله عنه) പറഞ്ഞു: "രാവോ പകലോ ഏത് സമയത്ത് എനിക്ക് വുദൂഅ് മുറിഞ്ഞാലും, അപ്പോൾ തന്നെ ഞാൻ വുദൂഅ് എടുക്കുകയും, ആ വുദൂഇലായി കൊണ്ട് എന്റെ റബ്ബിന് വേണ്ടി എനിക്ക് കഴിയുന്നത്ര (ഐച്ഛികമായ) നിസ്കാരങ്ങൾ ഞാൻ നിർവഹിക്കുകയും ചെയ്യാറുണ്ട്. ഇതിനേക്കാൾ പ്രതീക്ഷ നൽകുന്ന മറ്റൊരു കർമ്മവും ഞാൻ ചെയ്തിട്ടില്ല."