നബി -ﷺ- നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ 'അസ്തഗ്ഫിറുല്ലാഹ്' എന്ന് മൂന്ന് തവണ പറയുമായിരുന്നു. അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു എന്നാണ് അതിൻ്റെ അർത്ഥം. ശേഷം തൻ്റെ രക്ഷിതാവിനെ പ്രകീർത്തിച്ചു കൊണ്ട് അവിടുന്ന് പറയും: "اللَّهمَّ أنتَ السَّلامُ، ومنْكَ السَّلامُ، تباركْتَ ذا الجَلالِ والإكرامِ" - അല്ലാഹു തൻ്റെ വിശേഷണങ്ങളിലെല്ലാം സമ്പൂർണ്ണതയുള്ളവനും, എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും പരിശുദ്ധനുമാണ് എന്നാണ് അല്ലാഹുവിൻ്റെ 'അസ്സലാം' എന്ന പേരിൻ്റെ അർത്ഥം. ഇഹലോകത്തെയും പരലോകത്തെയും തിന്മകളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും അവനോടാണ് നീ രക്ഷ തേടേണ്ടത്;മറ്റാരോടുമല്ല. ഇരുലോകങ്ങളിലും അവൻ്റെ നന്മകൾ അനേകമനേകമായിരിക്കുന്നു. അവൻ ആദരവിൻ്റെയും നന്മകളുടെയും ഉടമസ്ഥനുമാണ്. (ഇതെല്ലാമാണ് ഈ പ്രാർത്ഥനയുടെ ഉദ്ദേശ്യം).