പുതിയ വസ്ത്രം കാലങ്ങളോളം ഉപയോഗിക്കുമ്പോൾ നുരുമ്പിപ്പോകുന്നത് പോലെ മുസ്‌ലിമിൻ്റെ ഹൃദയത്തിൽ ഈമാൻ ദുർബലമാകുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. ആരാധനകളിൽ സംഭവിക്കുന്ന അലസതയും, തിന്മകൾ പ്രവർത്തിക്കുന്നതും, ദേഹേഛകളിൽ മുഴുകിപ്പോകുന്നതുമെല്ലാം ഈ പറഞ്ഞതിന് കാരണമാകുന്നതാണ്. അതിനാൽ നമ്മുടെ ഈമാൻ അല്ലാഹു പുതുക്കി നൽകാൻ അവനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കണമെന്ന് നബി -ﷺ- നമ്മെ ഓർമ്മപ്പെടുത്തുന്നു. നിർബന്ധകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലൂടെയും, അല്ലാഹുവിനെ ധാരാളമായി സ്‌മരിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നതിലൂടെയും ഈമാൻ പുതുക്കമുള്ളതാകും.