അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്നവരുടെ പ്രവർത്തികളിൽ പെട്ട, (ഇസ്‌ലാമിന് മുൻപുള്ള വിവരമില്ലാത്ത) ജാഹിലിയ്യഃ കാലഘട്ടത്തിലെ സ്വഭാവങ്ങളിൽ പെടുന്ന രണ്ട് സ്വഭാവങ്ങളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിച്ചിരിക്കുന്നു: ഒന്ന്: ജനങ്ങളുടെ കുടുംബപരമ്പരയെ ആക്ഷേപിക്കുകയും കുറച്ചു കാണിക്കുകയും അവരുടെ മേൽ അഹങ്കാരം നടിക്കുകയും ചെയ്യൽ. രണ്ട്: പ്രയാസവും വിപത്തും ബാധിക്കുമ്പോൾ കഠിനമായ കോപം പ്രകടിപ്പിക്കുകയും, അല്ലാഹുവിൻ്റെ വിധിയെ പഴിക്കുകയും, വിലാപത്തിൻ്റെ പേരിൽ വസ്ത്രങ്ങൾ കീറിയെറിയുകയും ചെയ്യൽ.