ഒരാൾ മറ്റൊരാളോട് 'നീ അല്ലാഹുവിനെ ധിക്കരിക്കുന്ന അധർമ്മിയാണെന്നോ', 'നീ അല്ലാഹുവിനെ നിഷേധിക്കുന്ന കാഫിറാണെന്നോ' മറ്റോ പറയുകയും, ആരോപിക്കപ്പെട്ടവനിൽ അക്കാര്യം ഇല്ലാതിരിക്കുകയും ചെയ്താൽ ആരോപിക്കുന്നവനായിരിക്കും ആ പറയപ്പെട്ട വിശേഷണത്തിന് അർഹനാകുക എന്നും അവൻ്റെ ആരോപണം അവനിലേക്ക് തന്നെ മടങ്ങുന്നതാണെന്നും നബി -ﷺ- താക്കീത് നൽകുന്നു. എന്നാൽ ആരോപിക്കപ്പെട്ട വ്യക്തിയിൽ ഈ പറയപ്പെട്ട കാര്യങ്ങൾ ഉണ്ട് എങ്കിൽ അത് അവനിലേക്ക് മടങ്ങുന്നതല്ല; കാരണം സത്യവും യാഥാർത്ഥ്യവുമായ ഒരു കാര്യം മാത്രമാണ് അവൻ ആരോപിച്ചിരിക്കുന്നത്.