പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനും പൊങ്ങച്ചം നടിക്കുന്നതിനും 'ഞാനും നിങ്ങളെ പോലെ ഒരു പണ്ഡിതനാണെന്ന്' പറയുന്നതിനും വേണ്ടി വിജ്ഞാനം അന്വേഷിക്കുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. അതല്ലെങ്കിൽ വിഡ്ഢികളും വിവരദോഷികളുമായി തർക്കിക്കുന്നതിനും 'ചർച്ച നടത്തുന്നതിനും' വേണ്ടി വിജ്ഞാനം തേടരുത്. അതുമല്ലെങ്കിൽ ജനങ്ങൾ കൂടുന്ന സദസ്സുകളിൽ നേതാവായി ചമയാനും, മറ്റുള്ളവരേക്കാൾ പരിഗണന ലഭിക്കുന്നതിനും വേണ്ടിയും വിജ്ഞാനം അന്വേഷിക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കിൽ അവൻ്റെ ലോകമാന്യത കാരണവും, വിജ്ഞാനമന്വേഷിക്കുന്നതിൽ ഇഖ്‍ലാസ് നഷ്ട്ടപ്പെട്ടതിനാലും അവൻ നരകത്തിന് അർഹനായിത്തീരുന്നു.