ഒരാളുടെ നിർബന്ധമായ വിശ്വാസം (ഈമാൻ) പൂർണ്ണമാകണമെങ്കിൽ, അവൻ്റെ താൽപ്പര്യങ്ങളും ഇഷ്ടങ്ങളും അല്ലാഹുവിൻ്റെ റസൂൽ കൊണ്ടുവന്ന കല്പനകൾക്കും വിലക്കുകൾക്കും അനുസരിച്ചായിരിക്കണം എന്നാണ് നബി -ﷺ- ഈ ഹദീസിലൂടെ വ്യക്തമാക്കുന്നത്. അതായത്, നബി(ﷺ) കൽപ്പിച്ച കാര്യങ്ങളെ അവൻ ഇഷ്ടപ്പെടുകയും വിലക്കിയ കാര്യങ്ങളെ വെറുക്കുകയും ചെയ്യണം.