അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്‌ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക." صحيح - متفق عليه
explain-icon

വിശദീകരണം

നബി -ﷺ- യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: "ഇസ്‌ലാമിൻ്റെ ഏതു കാര്യമാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്?" നബി -ﷺ- ഉത്തരമായി രണ്ട് കാര്യങ്ങൾ പറഞ്ഞു: ഒന്ന്: ദരിദ്രർക്ക് ഭക്ഷണം കൊടുക്കുന്നത് അധികരിപ്പിക്കൽ. ദാനം നൽകുന്നതും, സമ്മാനം നൽകുന്നതും, അതിഥേയത്വം ഒരുക്കുന്നതും, വിവാഹവേളയിൽ ഭക്ഷണം നൽകുന്നതുമെല്ലാം അതിൽ ഉൾപ്പെടും. വിശപ്പും ദാരിദ്ര്യവും വ്യാപിക്കുകയും, വിലക്കയറ്റം അധികരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഇത് കൂടുതൽ ശ്രേഷ്ഠതയുള്ളതാകും. രണ്ട്: എല്ലാ മുസ്‌ലിമിനും -അവനെ നിനക്ക് പരിചയമുണ്ടെങ്കിലും ഇല്ലെങ്കിലും- സലാം പറയൽ.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഇഹലോകത്തും പരലോകത്തും ഉപകാരപ്രദമായ മതപാഠങ്ങൾ ചോദിച്ചറിയാൻ സ്വഹാബികൾക്കുണ്ടായിരുന്ന താൽപ്പര്യം.
  • സലാം പറയുക എന്നതും, ഭക്ഷണം നൽകുക എന്നതും ഇസ്‌ലാമിലെ അതീവ ശ്രേഷ്ഠകരമായ പ്രവർത്തനങ്ങളിൽ പെട്ടതാണ്. കാരണം എല്ലാ സാഹചര്യങ്ങളിലും ജനങ്ങൾക്ക് ആവശ്യമുള്ള കാര്യമാണത്.
  • ഹദീഥിൽ പറഞ്ഞ നന്മകളിൽ ഒന്ന് വാക്ക് കൊണ്ടുള്ള നന്മയും, മറ്റൊന്ന് പ്രവർത്തി കൊണ്ടുള്ള നന്മയുമാണ്. ഇവ രണ്ടും ഒരുമിക്കുമ്പോഴാണ് നന്മയുടെ പൂർണ്ണതയുണ്ടാകുന്നത്.
  • മുസ്‌ലിംകൾ പരസ്പരം ഇടപഴകുന്നതിൽ ശ്രദ്ധിക്കേണ്ട രണ്ട് സ്വഭാവഗുണങ്ങളാണ് ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ തൻ്റെ രക്ഷിതാവായ അല്ലാഹുവിനോടുള്ള ബന്ധത്തിൽ പാലിക്കേണ്ട മര്യാദകൾ വേറെയുമുണ്ട്.
  • മുസ്‌ലിംകളോട് മാത്രമേ അങ്ങോട്ട് സലാം പറഞ്ഞ് കൊണ്ട് ആരംഭിക്കാൻ പാടുള്ളൂ. കാഫിറായ ഒരാളോട് സലാം പറഞ്ഞു കൊണ്ട് ആരംഭിക്കാൻ പാടില്ല.
explain-icon

കൂടുതൽ