ഒരാൾ നബി -ﷺ- യുടെ അടുത്ത് വന്ന്, 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം ഇരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: "പത്ത് നന്മകൾ അദ്ദേഹത്തിന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു." ശേഷം മറ്റൊരാൾ വരികയും, 'അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി' എന്ന് പറയുകയും ചെയ്തു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം ഇരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: "അയാൾക്ക് ഇരുപത് നന്മകളുണ്ട്." ശേഷം മറ്റൊരാൾ വരികയും "അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വ ബറകാതുഹ്" എന്ന് പറഞ്ഞു. അദ്ദേഹത്തിന് സലാം മടക്കിയ ശേഷം അദ്ദേഹവും ഇരുന്നു. എന്നിട്ട് നബി -ﷺ- പറഞ്ഞു: "മുപ്പത് നന്മകൾ അദ്ദേഹത്തിന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു."