അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും, കുറച്ചു പേർ കൂടുതൽ പേർക്കും (സലാം പറയണം). ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "ചെറിയവർ വലിയവർക്ക് സലാം പറയണം. നടക്കുന്നവൻ ഇരിക്കുന്നവനും, കുറച്ചു പേരുടെ സംഘം കൂടുതൽ പേർക്കും." صحيح - متفق عليه
explain-icon

വിശദീകരണം

ജനങ്ങൾ തമ്മിൽ സലാം പറഞ്ഞു കൊണ്ട് അഭിവാദനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില മര്യാദകളാണ് നബി -ﷺ- ഈ ഹദീഥിൽ പഠിപ്പിക്കുന്നത്. ''അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വബറകാതുഹു'' എന്നതാണ് ഇസ്‌ലാമിലെ അഭിവാദനം. ചെറിയവർ വലിയവർക്കും, വാഹനപ്പുറത്തുള്ളവർ നടന്നു പോകുന്നവർക്കും, നടന്നു പോകുന്നവർ ഇരിക്കുന്നവർക്കും, കുറഞ്ഞ എണ്ണമുള്ള സംഘം അവരേക്കാൾ കൂടുതൽ പേരുള്ള സംഘത്തിനും സലാം പറയണം.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഹദീഥിൽ പറഞ്ഞ രൂപത്തിൽ സലാം പറയുക എന്നത് സുന്നത്താണ്. എന്നാൽ അതിൽ പറഞ്ഞതല്ലാത്ത രൂപത്തിൽ -ഉദാഹരണത്തിന് നടന്നു പോകുന്ന വ്യക്തി വാഹനപ്പുറത്തിരിക്കുന്ന വ്യക്തിയോട് സലാം പറഞ്ഞാൽ- അത് അനുവദനീയമാണ്. കൂടൂതൽ നല്ലതും ശ്രേഷ്ഠവുമായ രീതിക്ക് അത് വിരുദ്ധമാകും എന്ന് മാത്രം.
  • ഹദീഥിൽ പറയപ്പെട്ട രൂപത്തിൽ സലാം ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നത് പരസ്പരം സ്നേഹവും ഇണക്കവും വർദ്ധിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്.
  • ഹദീഥിൽ പറയപ്പെട്ട അവസ്ഥകളിൽ ഒരേ സമയം രണ്ടു പേരും തുല്യരാണെങ്കിൽ ആദ്യം സലാം പറഞ്ഞു കൊണ്ട് ആരംഭിക്കുന്നവനാണ് അവരിൽ ഏറ്റവും നല്ല വ്യക്തി.
  • ജനങ്ങൾക്ക് ആവശ്യമുള്ള ഏതൊരു വിഷയവും വിശദീകരിക്കുന്നതിൽ ഇസ്‌ലാമിക വിധിവിലക്കുകളുടെ പൂർണ്ണത.
  • സലാം പറയുന്നതിൻ്റെ മര്യാദകൾ പഠിപ്പിക്കുകയും, ഓരോരുത്തരുടെയും അവകാശങ്ങൾ കൃത്യമായി നിർണ്ണയിക്കുകയും ചെയ്യുന്നു.
explain-icon

കൂടുതൽ