അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ കണ്ടുമുട്ടിയാൽ അവന് സലാം പറയട്ടെ. അവർക്ക് രണ്ടു പേർക്കുമിടയിൽ ഒരു മരമോ മതിലോ കല്ലോ മറയിടുകയും, വീണ്ടും അവർ കണ്ടുമുട്ടുകയും ചെയ്താൽ വീണ്ടും അവൻ സലാം പറയട്ടെ." صحيح - رواه أبو داود
explain-icon

വിശദീകരണം

ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ മുസ്‌ലിമായ മറ്റൊരു സഹോദരനെ കണ്ടുമുട്ടുമ്പോഴെല്ലാം സലാം പറയാൻ നബി -ﷺ- പ്രോത്സാഹിപ്പിക്കുന്നു. രണ്ടു പേർ ഒരുമിച്ചു യാത്ര ചെയ്യുന്ന വേളയിൽ അവർക്കിടയിൽ ഒരു മരമോ മതിലോ വലിയൊരു കല്ലോ മറയിടുകയും, വീണ്ടും അവർ ഉടനടി കണ്ടുമുട്ടുകയും ചെയ്യുകയാണെങ്കിൽ പോലും അവർ വീണ്ടും സലാം പറയട്ടെ എന്നും അവിടുന്ന് അറിയിക്കുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • സലാം വ്യാപിപ്പിക്കുക എന്നത് പുണ്യകരമായ പ്രവൃത്തിയാണ്. എല്ലാ അവസ്ഥാന്തരങ്ങളിലും സലാം ആവർത്തിക്കാവുന്നതാണ്.
  • സലാം പറയുക എന്ന സുന്നത്ത് പ്രചരിപ്പിക്കാൻ നബി -ﷺ- ക്കുണ്ടായിരുന്ന ശ്രദ്ധയും പരിശ്രമവും. കാരണം മുസ്‌ലിംകൾക്കിടയിൽ സ്നേഹവും ഇണക്കവും ധാരാളം വർദ്ധിപ്പിക്കാൻ സലാം കാരണമാകുന്നതാണ്.
  • 'അസ്സലാമു അലൈക്കും' എന്നോ 'അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വബറകാതുഹു' എന്നോ പറഞ്ഞു കൊണ്ട് ഒരാൾക്ക് സലാം പറയാവുന്നതാണ്. ആദ്യതവണ കണ്ടുമുട്ടുമ്പോൾ ചെയ്യുന്ന ഹസ്തദാനം പിന്നീട് സലാം ആവർത്തിക്കുമ്പോഴെല്ലാം ആവർത്തിക്കേണ്ടതില്ല.
  • സലാം പറയുക എന്നത് യഥാർത്ഥത്തിൽ പ്രാർത്ഥനയാണ്. മുസ്‌ലിംകൾ പരസ്പരം ഓരോരുത്തരും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നതാകട്ടെ, ഏറെ ആവശ്യമുള്ള കാര്യവുമാണ്.
explain-icon

കൂടുതൽ