അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഒരു സദസ്സിലേക്ക് എത്തിയാൽ അവൻ സലാം പറയട്ടെ. അവൻ എഴുന്നേൽക്കാൻ ഉദ്ദേശിച്ചാലും സലാം പറയട്ടെ. ആദ്യത്തെ സലാം പിന്നീടുള്ളതിനേക്കാൾ കൂടുതൽ അർഹമല്ല." حسن - رواه أبو داود والترمذي والنسائي في الكبرى وأحمد
explain-icon

വിശദീകരണം

ജനങ്ങൾ കൂടിയിരിക്കുന്ന ഒരു സദസ്സിലേക്ക് ആരെങ്കിലും വന്നെത്തിയാൽ അവൻ അവർക്ക് സലാം പറയട്ടെ എന്ന് നബി (ﷺ) അറിയിക്കുന്നു. ആ സദസ്സിൽ നിന്ന് അവൻ എഴുന്നേൽക്കുകയാണെങ്കിൽ അവരോട് വിടപറയുമ്പോഴും അവൻ സലാം പറയണം. സദസ്സിലേക്ക് പ്രവേശിക്കുമ്പോൾ പറഞ്ഞ ആദ്യത്തെ സലാം, പിരിഞ്ഞു പോകുമ്പോഴുള്ള രണ്ടാമത്തെ സലാമിനേക്കാൾ കൂടുതൽ അർഹമല്ല.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • സലാം പറയുന്നത് വ്യാപിപ്പിക്കാനുള്ള പ്രോത്സാഹനം.
  • ഒരു സദസ്സിലേക്ക് വന്നെത്തുമ്പോഴും അവിടെ നിന്ന് പിരിഞ്ഞു പോകുമ്പോഴും സലാം പറയാനുള്ള പ്രോത്സാഹനം.
  • സിൻദി (رحمه الله) പറഞ്ഞു: "ആദ്യത്തേത് രണ്ടാമത്തെ സലാമിനേക്കാൾ യോഗ്യമല്ല എന്നതിൻ്റെ ഉദ്ദേശ്യം: രണ്ട് സലാമും സുന്നത്താണെന്നും, അവ രണ്ടും പ്രവർത്തിക്കേണ്ടതാണെന്നും, ആദ്യത്തേത് മാത്രം ചെയ്തു കൊണ്ട് രണ്ടാമത്തേത് ഉപേക്ഷിക്കുകയല്ല വേണ്ടത് എന്നുമുള്ള അർത്ഥത്തിലാണ്."
explain-icon

കൂടുതൽ