അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സൽ സ്വഭാവത്തെക്കാൾ പരലോകത്ത് ഒരു മുഅ്മിനിൻ്റെ തുലാസിൽ കനം തൂങ്ങുന്ന മറ്റൊരു കാര്യവുമില്ല. തീർച്ചയായും അല്ലാഹു മ്ലേഛവൃത്തിക്കാരനും അശ്ലീലം പറയുന്നവനുമായ ഏതൊരാളെയും വെറുക്കുന്നു." صحيح - رواه أبو داود والترمذي
explain-icon

വിശദീകരണം

അന്ത്യനാളിൽ മുഅ്മിനിൻ്റെ തുലാസിൽ വെക്കപ്പെടുന്ന വാക്കുകളിലും പ്രവർത്തനങ്ങളിലും വെച്ച് ഏറ്റവും ഭാരം തൂങ്ങുന്നത് നല്ല സ്വഭാവത്തിനായിരിക്കും. നല്ല സ്വഭാവമെന്നാൽ; പ്രസന്നവദനനായിരിക്കുക എന്നതും, മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എന്നതും, അന്യരെ സഹായിക്കുക എന്നതുമാണ്. വാക്കുകളിലും പ്രവർത്തികളിലും മ്ലേഛതകൾ ചെയ്യുന്നവനെയും, സംസാരിച്ചാൽ അസഭ്യവും അശ്ലീലതയും പറയുന്നവനെയും അല്ലാഹു വെറുക്കുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നല്ല സ്വഭാവത്തിൻ്റെ ശ്രേഷ്ഠത. അല്ലാഹുവിൻ്റെ സ്നേഹവും മനുഷ്യരുടെ സ്നേഹവും നേടാൻ അതവനെ സഹായിക്കുന്നു. അന്ത്യനാളിൽ ഏറ്റവും ഭാരം തൂങ്ങുന്ന പ്രവർത്തിയും അതായിരിക്കും.