ഒരു ശരീരം താഴെ വന്നു പതിക്കുന്നത് പോലെ പ്രയാസപ്പെടുത്തുന്ന ഒരു ശബ്ദം നബി -ﷺ- കേൾക്കുകയുണ്ടായി. അവിടുത്തോടൊപ്പമുള്ള സ്വഹാബിമാരിൽ ചിലരോട് നബി -ﷺ- അതിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." അപ്പോൾ നബി -ﷺ- അവർക്ക് പറഞ്ഞു കൊടുത്തു: "നിങ്ങൾ കേട്ട ഈ ശബ്ദം നരകത്തിൻ്റെ വായ്ത്തലയിൽ നിന്ന് എഴുപത് വർഷങ്ങൾക്ക് മുൻപ് എറിയപ്പെട്ട ഒരു കല്ല് അതിൻ്റെ അടിത്തട്ടിലേക്ക് പതിച്ച ശബ്ദമാണ്. ഇത്രയും കാലം അത് താഴേക്ക് പതിച്ചു കൊണ്ടിരിക്കുകയായിരുന്നു."